അക്ഷരം നക്ഷരം വിദ്യാദ് അശ്നോതേർവാ സരോക്ഷരമ് വർണം വാഹു: പൂർവസൂത്രേ കിമർഥമുപദിശ്യതേ? വർണജ്ഞാനം വാഗ്വിഷയ: യത്ര ച ബ്രഹ്മ വിദ്യതേ തദർഥമിഷ്ട ബുധ്യർഥം ലഘ്വർഥം ചോപദി ശ്യതേ : അക്ഷരം = അക്ഷരമെന്നത് നക്ഷരം ഭവതി= ക്ഷരം അഥവാ നാശം ഇല്ലാത്തതാണ്. വിദ്യാത് = അതിനെ അറിയണം.യത്നം ചെയ്ത് അക്ഷരവിദ്യ സ്വായത്തമാക്കണം. അശ്നോതേ: വാ= പ്രാപിക്കുന്ന സ്വഭാവത്തോടു കൂടിയതിനാലും സര: = സഞ്ചരിക്കുന്നതിനാലും അക്ഷരമെന്നതിനു പേരു വന്നു. പൂർവസൂത്രേ വർണം വാ ആഹു: = പൂർവസൂത്രത്തിൽ = ശിക്ഷാസൂത്രത്തിൽ അതിനെ 'വർണം' എന്നും പറഞ്ഞിരിക്കുന്നു. കിമർഥമ് = എന്തു പ്രയോജനത്തിനാണ് ഉപദിശ്യതേ= അത് ഉപദേശിക്കപ്പെടുന്നത്? പറയുന്നു - വർണജ്ഞാനം വാഗ് വിഷയ: = വർണങ്ങളെ സംബന്ധിക്കുന്ന അറിവ് വാക്സംബന്ധിയായ വിഷയമാണ്. യത്ര ച ബ്രഹ്മ വിദ്യ തേ = അതൊന്നിലാണ് ലക്ഷ്യം കുടികൊള്ളുന്നത്. (അതില്ലാത്തവര് ലക്ഷ്യമില്ല) ച എന്ന അക്ഷരം അഭ്യുദയവാചിയാണ് അക്ഷരജ്ഞാനം കൊണ്ട് മോക്ഷപ്രാപ്തി മാത്രമല്ല ഭോഗൈശ്വര്യ പ്രാപ്തിയുമുണ്ടാകുന്നു. തദർഥം = അവ ലഭിക്കാനായിട്ടും ഇഷ്ടബുധ്യർഥം = ഇഷ്ടമുള്ളവയെ അറിയാനായിട്ടും ലഘ്വർഥം ച= ലഘുവായ ഉപായത്താൽ വലിയ...