വേദസ്യ അർഥ: വേദാർഥ: .അർഥ: = പ്രയോജനമ് .വേദസ്യ
അർഥ: വേദാർഥ: വേദാർഥസ്യ ഹേ തോ: വിചാര: വേദാർഥവിചാര: വേദാർഥവിചാര: ച അദ: സത്രം ച വേദാർഥവിചാര- സത്രമ്.
വേദത്തിന്റെ അർഥം വേദാർഥം. അർഥം = പ്രയോജനം. വേദപ്രയോജനത്തെ മുൻനിർത്തിയുള്ള വിചാരം = വേദാർഥ വിചാരം.
[13:12, 3/7/2019] Venugopal Darsanacharya: ''വേദസ്യ കിം പ്രയോജനമ്?''
എന്താണ് വേദത്തിന്റെ പ്രയോജനം?
''യജ്ഞസ്യ സിദ്ധി: ഏവ വേദസ്യ പ്രയോജനമ്.''
യജ്ഞത്തിന്റെ സിദ്ധിയാണ് വേദത്തിന്റെ പ്രയോജനം.
"ദുദോഹ യജ്ഞ സിദ്ധ്യർഥം ഋഗ്യജു: സാമലക്ഷണമ് '' എന്നു പ്രമാണം.
യജ്ഞത്തിന്റെ സിദ്ധിക്ക് = വിജയകരമായ പൂർത്തികരണത്തിനായി, ഋഗ് - യജു: സാമലക്ഷണ- രൂപമായ മന്ത്രത്തെ കറന്നെടുത്തു.
എവിടെ നിന്ന്?
വേദരൂപമാകുന്ന ധേനുവിൽനിന്ന്.
''ധേനുർവാക് " എന്നു പ്രമാണം.
വേദം, ആർഷപരമ്പരയുടെ കാമധേനുവാണ്.രഘുവംശിയായ ദിലീപമഹാരാജാവ് പരിചരിച്ചത്, അല്ല ,ശുശ്രൂഷിച്ചത് ഈ ധേനുവിനെയാണ്.
ക: അയം യജ്ഞ: ?
എന്താണ് ഈ യജ്ഞമെന്നു പറയുന്നത്.?
പറയുന്നു: - : ''യജ്ഞോ വൈ ശ്രേഷ്ഠതമം കർമ''
അത്യന്തം ശ്രേഷ്ഠമായ കർമത്തെ യജ്ഞ മെന്നു വിളിക്കുന്നു. ശ്രേഷ്ഠതമമായ കർമത്തിന്റെ ( യജ്ഞത്തിന്റെ ) വിജയകരമായ പൂർത്തീകരണത്തിനാണ്, ഋക് ,യജു:, സാമലക്ഷണത്തോടെയുള്ള മന്ത്രങ്ങളെ ധേനുരൂപമായ വേദ രാശിയിൽനിന്ന്, ആർഷപരമ്പര ,കറന്നെടുത്തത്.
യജ്ഞസിദ്ധിയാണ് വേദപ്രയോജനം.
''പരോക്ഷപ്രിയാ ഹി ദേവാ:
പ്രത്യക്ഷദ്വിഷ:'' എന്ന് ആർഷപരമ്പര എല്ലാവരെയും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ശ്രദ്ധയില്ലാത്തതു കൊണ്ട് വേദാർഥിക്ക് അത് ഇതുവരെ പിടികിട്ടിയിട്ടില്ല.ദേവന്മാർ = വിദ്വാന്മാർ പറയുന്നത് കണ്ണിൽ കാണുന്നതിനെക്കുറിച്ചല്ല, ഇനി കാണേണ്ടതിനെക്കുറിച്ചാണ്.
കണ്ടത് പ്രത്യക്ഷം, കാണേണ്ടത് പരോക്ഷം.പരോക്ഷത്തെ ജനിപ്പിക്കാനാണ് ശാസ്ത്രം. പ്രത്യക്ഷം ഏതു പാമരനും കാണാം.ഇന്ദ്രിയമാണ് അവിടെ കരണം.ബാഹ്യമാണ് ഇതിൽ വൃത്തി.പരോക്ഷത്തെ കാണാൻ അകക്കണ്ണു തുറക്കണം. തപസ്സു ചെയ്യണം. കഷ്ടനഷ്ടങ്ങൾ സഹിക്കണം. ചെറുപ്പത്തിൽ പഠിച്ച ഒരു പദ്യശകലം ഓർമയിലുണ്ട്. ''പുറം കണ്ണുതുറപ്പിപ്പൂ പുലർവേളയിലംശുമാൻ ,അകം കണ്ണുതുറപ്പിപ്പാനാശാൻ ബാല്യത്തിലെത്തണം "
പ്രത്യക്ഷദ്വിഷ: = യസ്യ പ്രത്യക്ഷേ അർഥേ രതിർ നാസ്തി സ:
പ്രത്യക്ഷദ്വിഷ്, തേ
പ്രത്യക്ഷദ്വിഷ:
(ബഹുവചനം)
ആർക്കാണോ പ്രത്യക്ഷമായ അർഥം പറയുന്നതിൽ താല്പര്യമില്ലാത്തത് അയാൾ ''പ്രത്യക്ഷദ്വിഷ്''. ബഹുവചനം വരുമ്പോൾ പ്രത്യക്ഷദ്വിഷ:
വേദസ്യ പ്രയോജനം യജ്ഞ: ഇതി ഉക്തം ഖലു ?
ക: പുന: അയം വേദ: ?
വേദത്തിന്റെ പ്രയോജനം യജ്ഞമാണെന്നു പറഞ്ഞുവല്ലോ?
ഇനി വേദത്തിന്റെ സ്വരൂപം = നിജരൂപം എന്താണെന്നു നോക്കാം.
വേദ: ഇതി ജ്ഞാനമ്.
വേദം അറിവാണ്. വിദ് ധാതു ജ്ഞാനാർഥകമാണ്.
എന്തറിവ്?
എന്തിനെക്കുറിച്ചുള്ള അറിവ്? എങ്ങനത്തെ അറിവ്?

എപ്പോഴത്തെ അറിവ്?
ആരു നല്കിയത്? എപ്പോൾ നല്കിയത്?
ആർക്കു നല്കിയത്?
എന്തിനു നല്കിയത്? എങ്ങനെ നല്കിയത്?
ഇപ്രകാരം സമയാസമയം നിരവധി ചോദ്യങ്ങൾ നമ്മളിൽ ഉണർന്നാൽ അതിന്റെ പേരാണ് ജിജ്ഞാസാ.
അറിയാനുള്ള ഇച്ഛ.
വേദം അറിവാണ്. അറിവ് എന്ന് പറയുമ്പോൾത്തന്നെ എന്തെന്തു ജിജ്ഞാസകളാണ്
നമുക്കുണ്ടാവുന്നത്?
എന്തിനെക്കുറിച്ചുള്ള അറിവും വേദമാണ്.കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ എന്തിനെയും എതിനെയും കുറിച്ചുള്ള അറിവ് വേദമാണ്.
''യജ്ഞോ വൈ ശ്രേഷ്ഠതമം കർമ ''
ഏതു ശ്രേഷ്ഠകർമവും യജ്ഞമാണ്.
വേദത്തെ 'അറിവ്' എന്ന പരിപ്രേഷ്യത്തിൽ = ദൃഷ്ടികോണിൽ നിർത്തുമ്പോൾ അത് അവ്യാവഹാരികമാണ് = അപ്രായോഗികമാണ് എന്ന എന്ന പരിമിതി നമ്മളെ ബുദ്ധിമുട്ടിലാക്കുന്നു. ഈ ബുദ്ധിമുട്ടാണ് പ്രായോഗികതലമ ന്വേഷിക്കാൻ നമ്മളോരോരുത്തരെയും നിർബന്ധിതരാക്കുന്നത്. ബുദ്ധിമുട്ടുകൾ നല്ലതാണ്.അത് ബുദ്ധിയിൽ പോയി മുട്ടി അതിനെ തുറപ്പിക്കും🤑
"മുട്ടുവിൻ തുറക്കപ്പെടും" എന്ന ആപ്തവചനം ഇവിടെ ശ്രദ്ധേയമാണ്.
തുടർന്നാണ് പ്രായോഗിക ശാസ്ത്രം ആരംഭിക്കുന്നത്. അതോടെ വേദം = ജ്ഞാനം മൂന്നായി വിഭജിക്കപ്പെട്ടു. ശബ്ദം, അർഥം, ജ്ഞാനം എന്നിവയാണവ. ഇവ ഓരോന്നിലും വേദമുണ്ട്. അവ ഒന്നായിരുന്നു.പ്രയോജനത്തെ മുൻനിർത്തി പ്രയോഗവിധിക്കായി മൂന്നായി തിരിഞ്ഞു.(ശബ്ദ + അർഥ+ ജ്ഞാന) ജ്ഞാനമ്.
(a+b+ c) 2 പോലെ ഒരു ശാസ്ത്രവാക്യം, ഇവിടെ രൂപീകൃതമായി. ബ്രാക്കറ്റ് മാറ്റുമ്പോൾ 2a+2b+2c എന്ന പോലെ,
ശബ്ദജ്ഞാനം + അർഥജ്ഞാനം + ജ്ഞാനജ്ഞാനമ് എന്നു കിട്ടുന്നു.
എന്താണ് ശബ്ദ ജ്ഞാനമ്? അത് ശിക്ഷയും വ്യാകരണവും പ്രതിപാദിക്കുന്നു. ശബ്ദത്തെ സംബന്ധിക്കുന്ന ജ്ഞാനമാണ് ശബ്ദ ജ്ഞാനം. അത് അറിവിന്റെ വിഷയമാണ്.
എന്താണ് അർഥ ജ്ഞാനം?
അർഥത്തെ സംബന്ധിക്കുന്ന ജ്ഞാനമാണ് അർഥ ജ്ഞാനം.കല്പവും നിരുക്തവും അതിനെയാണ് പ്രതിപാദിക്കുന്നത്.
എന്താണ് ജ്ഞാന ജ്ഞാനം?
ജ്ഞാനത്തെ സംബന്ധിക്കുന്ന അറിവ്. അറിയാമോ ഇല്ലയോ എന്നതു സംബന്ധിച്ച അറിവാണ് ജ്ഞാന ജ്ഞാനം.ഛന്ദസും ജ്യോതിഷവും അതിനെ പ്രതിപാദിക്കുന്നു.
ഇപ്രകാരം
വേദം > ശബ്ദാർഥ ജ്ഞാനങ്ങൾ >ഷഡങ്ഗങ്ങൾ എന്നിങ്ങനെ ഷഡങ്ഗയുക്തമായ വേദമായി. അറിവിന്റെ സാമ്രാജ്യം വിസ്തരിക്കപ്പെടുന്നു
സാമ്രാജ്യ വിസ്തരണം ക്ഷാത്ര ധർമമാണ്. നാമോരോരുത്തരും അധ്യയനലോകത്തെ
ക്ഷാത്ര തേജസ്സുകളായി മാറണം.
ശബ്ദാർഥ ജ്ഞാനമാണ് വേദം. ശബ്ദാർഥജ്ഞാ നങ്ങളുടെ സാങ്കര്യമാണ് വേദം. അവയെ പ്രവിഭാഗം ചെയ്യലാണ് തന്ത്രം.
വേദത്തെ പ്രവിഭാഗം ചെയ്ത് ശബ്ദാർഥ ജ്ഞാനമാക്കുക ശബ്ദാർഥ ജ്ഞാനത്തെ സാങ്കര്യത്തിലൂടെ വേദമാക്കുക ,എന്നിവ ബ്രാഹ്മണന്റെ നിത്യധർമമാണ്.
തന്ത്രം = പ്രായോഗിക വിജ്ഞാനം അഥവാ Applied Science
പ്രവിഭാഗം ചെയ്യുകയെന്നതിലൂടെയാണോ തന്ത്രതാത്പര്യം നിറവേറുന്നത്?
വേദത്തെ ശബ്ദം, അർഥം, ജ്ഞാനം എന്ന് പ്രവിഭാഗം ചെയ്യുന്നതു മുതലാണ് തന്ത്രം ആരംഭിക്കുന്നത്. അതിനെതിരിച്ച് ഒരുമിപ്പിക്കുമ്പോൾ തിരിച്ചതു വേദമായി. ഉദാഹരണത്തിന് ഗായത്രീ മന്ത്രത്തിന്റെ പ്രവിഭാഗം -
1 ഗായത്രീ എന്ന മന്ത്രം (ശബ്ദം)
2 ഗായത്രിയുടെ അർഥം
3 ഗായത്രിയുടെ ജ്ഞാനം
ഇതിനെ വ്യാകരണ മഹാഭാഷ്യത്തിൽ
''സിദ്ധേ ശബ്ദേ അർഥേ സമ്ബന്ധേ '' എന്നു പറഞ്ഞിട്ട് ,
''സിദ്ധേശബ്ദാർഥസമ്ബന്ധേ'' എന്ന് ഒരു മിച്ചു പറഞ്ഞിരിക്കുന്നു.
നെയ്യുകൂട്ടി ഉണ്ടു.
സാമ്പാർ കൂട്ടി ഉണ്ടു.
തൈരു കൂട്ടി ഉണ്ടു.
നെയ്യും സാമ്പാറും തൈരും കൂട്ടി ഉണ്ടു.
ഉണ്ടു (എന്നതല്ലേ സത്യം) ഇത് ലൗകിക ഉദാഹരണം.
ജുഹോതി.
ആജ്യേന ജുഹോതി
ആജ്യേന ത്രി: ജു ഹോതി.
പ്രാതർജുഹോതി.
ഇതെല്ലാം ജുഹോതി എന്ന ആശയത്തിന്റെ താന്ത്രിക ആവിഷ്കാരമാണ്.
ഇതൊന്നും പാഠമാക്കാൻ സമയമായില്ല
ഈ പ്രവിഭാഗ കല്പനയാണ്
തന്ത്രത്തിലെ അങ്ഗുലീന്യാസം, ഷഡങ്ഗന്യാസം എന്നിവയിൽ കാണുന്നത്.
സപ്തശതീചണ്ഡികയുടെ മന്ത്രാവിഷ്കാരം നോക്കാം
''ഐംഹ്രീംക്ലീം- ചാമുണ്ഡായൈ വിച്ചേ '' എന്നു മന്ത്രം.
പ്രവിഭാഗം നോക്കുക
ഐം
1 അങ്ഗുഷ്ഠാഭ്യാം നമ:
2 ഹ്രീം തർജനീഭ്യാം നമ:
3 ക്ലീം മധ്യമാഭ്യാം നമഃ
4 ചാമുണ്ഡായൈ അനാമികാഭ്യാം നമ:
5 വിച്ചേ കനിഷ്ഠികാഭ്യാം നമ:
6 ഐംഹ്രീംക്ലീം ചാമുണ്ഡായൈ വിച്ചേ കരതലകര പൃഷ്ഠാഭ്യാം നമ:
1 ഐം ഹൃദയായ നമ:
2 ഹ്രീം ശിരസേ സ്വാഹാ
3 ക്ലീം ശിഖായൈവ ഷട്
4 ചാമുണ്ഡായൈ കവചായ ഹുമ്
5 വിച്ചേ നേത്ര ത്രയായ വൗഷട്
6 ഐംഹ്രീംക്ലീം ചാമുണ്ഡായൈ വിച്ചേ അസ്ത്രായ ഫട്
'വിചാര'മെന്നത് സൂക്ഷ്മത തേടിയുള്ള മനസ്സിന്റെ പ്രയാണമാണ്. സ്ഥൂലമായ ഒന്നിനെ അംശം അംശമായി വിഭജിച്ചു പരിശോധിക്കുക. ഇതാണിവിടെ വിചാരമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിചാരം, ബോധത്തിന്റെ സ്ഥൂലതയിൽ നിന്ന് അതിന്റെ സൂക്ഷ്മതയിലേക്കുള്ള ഊളിയിടലാണ്.
സ്ഥൂലദർശനത്തിലെ പിഴവുകളും കുറവുകളും ഭ്രാന്തിക ളും വിചാരം കൊണ്ട് പരിഹരിക്കപ്പെടുന്നു.
സത്രം - സത്തിനെ = കഴമ്പിനെ ത്രാണനം ചെയ്യുന്ന വൃത്തിയാണ് സത്രം.
വേദാർഥത്തെ = വേദപ്രയോജനത്തെ വേദാർഥവിചാരം കൊണ്ട് സുരക്ഷിതമാക്കി വെക്കുന്ന പ്രവൃത്തി = വേദാർഥ- വിചാര- സത്രമ്
ഇനി നമുക്ക് വേദാർഥവിചാര സത്രത്തിന്റെ സൈറ്റിലേക്കു മടങ്ങാം.
1 അറിവ് =വേദം = ജ്ഞാനം.
2. ശബ്ദം ,അർഥം, ജ്ഞാനമ്.
ആദ്യം നമുക്ക് ശബ്ദത്തെയെടുക്കാം.
എന്താണ് ശബ്ദമെന്നത്?
എക: ഗുണ:
ശബ്ദം എന്നത് ഒരു ഗുണമാണ്.
എന്തിന്റെ?
ആകാശത്തിന്റെ.
പഞ്ചഭൂതങ്ങളിൽ ഒന്നായ ആകാശഭൂതത്തിന്റെ ഗുണമാണ് ശബ്ദം.ആകാശം 'ഗുണീ' എന്നറിയപ്പെടുന്നു. ഗുണത്തിന് ഇരിക്കാൻ ഇടം കൊടുക്കുന്നവൻ ആരോ ,അവനാണ് ഗുണീ.
ശ്രവണേന്ദ്രിയം കൊണ്ട് ഗ്രഹിക്കപ്പെടുന്നു.പ്രയോഗിക്കപ്പെടുമ്പോൾ(ഓതുമ്പോൾ) അത് പ്രകടമാകുന്നു. കേട്ടശേഷം ബുദ്ധിയാലത് നിർഗ്രഹിക്കപ്പെടുന്നു
''ശ്രോത്രോപലബ്ധിർ
ബുദ്ധിർനിർഗ്രാഹ്യ: പ്രയോഗേണ അഭിജ്വലിത: ആകാശദേശ:
ശബ്ദ: ''
ചെവികൊണ്ട് കേൾക്കപ്പെടുന്നതും ബുദ്ധിയാൽ ഗ്രഹിക്കപ്പെടുന്നതും പറയുമ്പോൾ പ്രകാശിക്കുന്നതു മായ ആകാശ ഗുണമാണ് ശബ്ദം.
ശബ്ദം 'ധ്വന്യാത്മകം' 'വർണാത്മകം'എന്നു രണ്ടു വിധത്തിലുണ്ട്.
സാമാന്യമായ ശബ്ദമാണ് ധ്വനി. പശുപക്ഷികളുടെ ശബ്ദം, കടലിന്റെ ഇരമ്പം, വായുവിന്റെ സീൽക്കാരം, മനുഷ്യന്റെ പ്രവർത്തനഫലമായി സൃഷ്ടിക്കപ്പെടുന്ന ശബ്ദങ്ങൾ ഇവയെല്ലാം ധ്വനി വിഭാഗത്തിൽപ്പെടുന്നു. മനുഷ്യനിർമിതമായ ധ്വനിയും ഉണ്ട്. കോട്ടുവായ, കൂർക്കംവലി, തുമ്മൽ, എമ്പക്കം മുതലായ ധ്വനികൾ മനുഷ്യനിർമിതമാണ്. ധ്വനിസ്വരൂപമാണ് ധ്വന്യാത്മകം.
അടുത്തതാണ് വർണാത്മകശബ്ദം. വർണാത്മകശബ്ദം മനുഷ്യ ജാതിക്ക് ഏറെക്കുറെ (99.99%) അവകാശപ്പെട്ടതാണ് നാം ശബ്ദമെന്നുദ്ദേശിക്കുന്നത് വായ് മൊഴിയെയാണല്ലോ? വായ്മൊഴിയായ ശബ്ദത്തിന്റെ ഏറ്റവും ചെറിയ ഘടകമാണ് വർണം. വർണങ്ങൾ ചേർന്ന് അക്ഷരവും അക്ഷരങ്ങൾ ചേർന്ന് പദവും പദങ്ങൾ ചേന്ന് വാക്യങ്ങളുമുണ്ടാകുന്നു. വർണം, അക്ഷരം എന്നിവ ചിലപ്പോൾ പര്യായങ്ങളായും' പ്രയോഗിക്കാറുണ്ട്.
Comments
Post a Comment