അക്ഷരം നക്ഷരം വിദ്യാദ്
അശ്നോതേർവാ സരോക്ഷരമ്
വർണം വാഹു: പൂർവസൂത്രേ
കിമർഥമുപദിശ്യതേ?
വർണജ്ഞാനം വാഗ്വിഷയ:
യത്ര ച ബ്രഹ്മ
വിദ്യതേ
തദർഥമിഷ്ട ബുധ്യർഥം
ലഘ്വർഥം ചോപദി ശ്യതേ
: അക്ഷരം = അക്ഷരമെന്നത്
നക്ഷരം ഭവതി=
ക്ഷരം അഥവാ നാശം ഇല്ലാത്തതാണ്.
വിദ്യാത് = അതിനെ അറിയണം.യത്നം ചെയ്ത് അക്ഷരവിദ്യ സ്വായത്തമാക്കണം.
അശ്നോതേ: വാ= പ്രാപിക്കുന്ന സ്വഭാവത്തോടു കൂടിയതിനാലും
സര: = സഞ്ചരിക്കുന്നതിനാലും അക്ഷരമെന്നതിനു പേരു വന്നു.
പൂർവസൂത്രേ വർണം വാ ആഹു: = പൂർവസൂത്രത്തിൽ = ശിക്ഷാസൂത്രത്തിൽ അതിനെ
'വർണം' എന്നും പറഞ്ഞിരിക്കുന്നു.
കിമർഥമ് = എന്തു പ്രയോജനത്തിനാണ് ഉപദിശ്യതേ= അത് ഉപദേശിക്കപ്പെടുന്നത്?
പറയുന്നു -
വർണജ്ഞാനം വാഗ് വിഷയ: = വർണങ്ങളെ സംബന്ധിക്കുന്ന അറിവ് വാക്സംബന്ധിയായ വിഷയമാണ്.
യത്ര ച ബ്രഹ്മ വിദ്യ തേ = അതൊന്നിലാണ് ലക്ഷ്യം കുടികൊള്ളുന്നത്. (അതില്ലാത്തവര് ലക്ഷ്യമില്ല) ച എന്ന അക്ഷരം അഭ്യുദയവാചിയാണ്
അക്ഷരജ്ഞാനം കൊണ്ട് മോക്ഷപ്രാപ്തി മാത്രമല്ല
ഭോഗൈശ്വര്യ പ്രാപ്തിയുമുണ്ടാകുന്നു.
തദർഥം = അവ ലഭിക്കാനായിട്ടും
ഇഷ്ടബുധ്യർഥം = ഇഷ്ടമുള്ളവയെ അറിയാനായിട്ടും
ലഘ്വർഥം ച= ലഘുവായ ഉപായത്താൽ വലിയ വലിയ കാര്യങ്ങൾ ചെയ്യാനായിട്ടും
ഉപദിശ്യതേ =ഇവിടെ അക്ഷരവിദ്യ ഉപദേശിക്കപ്പെടുന്നു.
വർണങ്ങളെ വർഗ്ഗീകരിച്ച്, ക്രമത്തിലെഴുതി ഉച്ചരിക്കുന്നതാണ് വർണമാല. ഇതിനെ 'വർണക്രമനിർദ്ദേശം' എന്നും പറയുന്നു. ഈ വർണക്രമം അഥവാ അക്ഷരമാലാക്രമം
ബ്രഹ്മാവാണ് നമുക്കു നല്കിയത്.അമ്മയിൽ നിന്നും അച്ഛനിൽ നിന്നും ഇത് ഗ്രഹിക്കപ്പെടുന്നു. അതിനാൽ മാതൃഭാഷ എന്ന് ഇതിനെ വിളിക്കുന്നു. ആദ്യ ഗുരു നമുക്ക് മാതാവാണല്ലോ?
അ अ ആ आ ഇ इ
ഈ ई ഉ उ ഊ ऊ
ഋ ऋ ഋൂ ऋ ലൃ लृ ഏ ए ഐ ऐ ഓ ओ ഔ औ അംअं അ:अः
ഇവ 'സ്വരങ്ങൾ' എന്നറിയപ്പെടുന്നു.
[22:18, 3/10/2019] Venugopal Darsanacharya: ക ഖ ഗ ഘ ങ
क ख ग घ ङ
ച ഛ ജ ഝ ഞ
च छ ज झ ञ
ട ഠ ഡ ഢ ണ
ट ठ ड ढ ण
ത ഥ ദ ധ ന
त थ द ध न
പ ഫ ബ ഭ മ
प फ ब भ म
യ ര ല വ
य र ल व
ശ ഷ സ ഹ ള
श ष स ह ळ
ഇവ 'വ്യഞ്ജനങ്ങൾ'
എന്നറിയപ്പെടുന്നു.
''സ്വയം രാജന്ത ഇതി സ്വരാ: ''
സ്വയം = തന്നത്താൻ = പരസഹായമില്ലാതെ.
രാജന്തേ = പ്രകാശിക്കുന്നു
ഇതി= എന്നതിനാൽ
സ്വരാ: = സ്വരങ്ങൾ എന്നു വിളിക്കുന്നു.
ഉദാ:- ആ, ഋ ,ഐ
''അന്വഗ്ഭവതി വ്യഞ്ജനമ് ''
അന്വക് ഭവതി പരസഹായത്തോടെ മാത്രം പ്രകാശിതമാണ് വ്യഞ്ജനമ്.
ഉദാ:- ക്, ശ്, ഹ്
എന്താണ് പരസഹായം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
സ്വരങ്ങൾക്കു വ്യഞ്ജനങ്ങളും വ്യഞ്ജനങ്ങൾക്കു സ്വരങ്ങളും = പരമാണ് = അന്യമാണ്.
സ്വരങ്ങളുടെ ഉച്ചാരണത്തിന് വ്യഞ്ജനങ്ങളുടെ സഹായം ആവശ്യമില്ല. പക്ഷേ, വ്യഞ്ജനങ്ങളെ ഉച്ചരിക്കുവാൻ
(ഉത്+ചരിക്കുവാൻ) സ്വരസംയോഗം ആവശ്യമാണ്.
സോfയമക്ഷര- സമാമ്നായോ വാക്- സമാമ്നായ:
പുഷ്പിത:ഫലിതശ്ച -
ന്ദ്രതാരകവത് പ്രതി - മണ്ഡിതോ വേദിതവ്യോ ബ്രഹ്മ - രാശി: സർവവേദ-പുഷ്പഫലാവാ-
പ്തിശ്ചാസ്യ ജ്ഞാനേ ഭവതി.
സ:+അയമ്=സോfയമ് =
അപ്പറഞ്ഞതായ ഈ,
അക്ഷരസമാമ്നായ:
വാക്സമാമ്നായ: = അക്ഷരസമാമ്നായ -
മെന്ന വാക്- സമാമ്നായം ( സമ്യക് ആമ്നായതേ
അഭ്യസ്യതേ ഇതി സമാമ്നായ:) (നന്നായി അഭ്യസിച്ച് ഉറപ്പിച്ചതാണ്
ആമ്നായം എന്നു പറയുന്നത്. വേദത്തെ ആമ്നായ മെന്നു വിളിക്കാനും ഇതു തന്നെയാണ് കാരണം.)
=അക്ഷരങ്ങളെ സംബന്ധിക്കുന്ന യഥാതഥമായ വിജ്ഞാനം,
പുഷ്പിത: ഫലിത: =
പുഷ്പിച്ച്, ഫലിച്ച് =പൂത്ത്, കായ്ച്ച്
എങ്ങനെ? ചന്ദ്ര താരകവത് = ചന്ദ്രനും താരാഗണങ്ങളും പോലെ,
പ്രതിമണ്ഡിത: = സുശോഭിതമായ,
ബ്രഹ്മരാശി: = അക്ഷരസമുദായം, വേദിതവ്യ: = മനുഷ്യന്റെഅറിവിനു് വിഷയീഭവിക്കേണ്-ടതാണ്. അതിനെ പരിശ്രമം ചെയ്ത് അറിയേണ്ടതാണ്.
അസ്യ ജ്ഞാനേ= ഈ വിജ്ഞാന- മാർജിച്ചുകൊണ്ടാൽ,
സർവവേദപുഷ്പഫ - ലാവാപ്തി: = സർവ വേദങ്ങളുടെയും പുഷ്പഫലപ്രാപ്തിയുണ്ടാകുന്നു. ച
ച = ചകാരത്താൽ
മോക്ഷമെന്ന പരമ ലക്ഷ്യത്തെയും പറഞ്ഞിരിക്കുന്നു.
അഭ്യുദയവും നി: ശ്രേയസവും മാനവന്റെ ലക്ഷ്യമാണ്. ആദ്യത്തെത് ലക്ഷ്യമാണെങ്കിൽ രണ്ടാമത്തെത് പരമ ലക്ഷ്യമാണ്.
''യതോfഭ്യുദയനി:ശ്രേയസസിദ്ധി: സ ധർമ: '' (1 -1 -2 )
''തദ്വചനാദാമ്നായ സ്യ പ്രാമാണ്യമ് ''
(1-1 -3 ) 1യാതൊന്നിനാൽ അഭ്യു:ദയവും നി: ശ്രേയസവും ലഭിക്കുന്നുവോ
അതാണ് ധർമം.
2 ആ ധർമത്തെ പ്രതിപാദിക്കയാലാ ണ് വേദം പ്രമാണമാകുന്നത്
എന്നാണ് കണാദ ദർശനം.
ഇതെഴുതിയത് വർണോച്ചാരണം മുതൽ വൈശേഷികം വരെയുള്ള വിദ്യകൾ പ്രവചിച്ചവർക്കു തമ്മിൽ ഭിന്നതയുണ്ടായിരുന്നില്ല എന്നതു പറയാൻ വേണ്ടി മാത്രമാണ്.
എന്താണ് ശബ്ദം ?
ആകാശവായുപ്രഭവ:
ശരീരാത്സമുച്ചരന്
വക്ത്രമുപൈതി നാദ:
സ്ഥാനാന്തരേഷു
പ്രവിഭജ്യമാനോ വർണത്വമാഗച്ഛതി
യ: സ ശബ്ദ:
ആകാശവായുപ്രഭവ:
= ആകാശം വായു എന്നീ ഭൂതങ്ങളുടെ സംയോഗത്തിൽ നിന്ന് ഉദ്ഭവിച്ച്,
ശരീരാത് സമുച്ചരൻ = നാഭിതലത്തിൽ നിന്ന് മേലോട്ടുയർന്ന്,
നാദ: = നാദരൂപമായി പ്രാണൻ
വക്ത്രമ് +ഉപ+ ഏതി =
കണ്ഠത്തിനടുത്തെത്തുന്നു.
ആ നാദം ,1കണ്ഠം (कण्ठः)2 താലു (तालु)
3 മുർധാവ് (मूर्धा )
4 ദന്തങ്ങൾ (दन्ताः)
5 ഓഷ്ഠം (ओष्ठ:)
6. സൃക്കിണീ (सृक्किणी)
7 നാസികാ (नासिका)
എന്നീ
സ്ഥാനാന്തരേഷു = ഭിന്നഭിന്ന സ്ഥാനങ്ങളിൽ തട്ടി,
പ്രവിഭജ്യമാന: = വർഗീകരിക്കപ്പെട്ട്, ഭിന്നഭിന്ന ശ്രവണ ത്തിന് കാരണമാകും വിധം യ:= യാതൊന്ന്, വർണാവസ്ഥയെ
പ്രാപിക്കുന്നുണ്ടോ ,
അതാണ് 'ശബ്ദം '
എന്നു പറയുന്നത്.
യ: വർണത്വമ് ആഗച്ഛതി = യാതൊന്ന് വർണഭാവത്തെ പ്രാപിക്കുന്നുവോ,
സ: ശബ്ദ: = അതാണ് ശബ്ദം.
ആകാശഭൂതവും "വായുഭൂതവും തമ്മിലുള്ള സംയോഗത്തിൽ നിന്ന് ഉദ്ഭവിക്കുന്നു"
എന്നു പറഞ്ഞത് എന്തുകൊണ്ടാണ്?
എങ്ങിനെ തെളിയിക്കും?
ആകാശത്തിന്റെ ലക്ഷണം
''നിഷ്ക്രമണം പ്രവേശനമിത്യാകാശ സ്യ ലിങ്ഗമ് ''
നിഷ്ക്രമണമ് = ഇറങ്ങിപ്പോകുക, പ്രവേശനമ് =കയറി വരുക എന്നിവ ആകാശത്തിന്റെ ലക്ഷണമാണ്.
ആകാശം എന്നു പറയുന്ന ഒന്നാമത്തെ ഭൂതത്തിന്റെ ലക്ഷണം എന്നത്, എല്ലാത്തിനും സ്ഥിതി ചെയ്യാൻ ഇടം കൊടുക്കുക എന്നതാണ്. ഇടം കൊടുക്കുക മാത്രമല്ല ,സ്ഥിതി ചെയ്യുന്ന പദാർഥത്തിന് ചലനം = സ്ഥിതിഭങ്ഗം വരുമ്പോൾ, ഇരിക്കുന്നിടത്തു നിന്നും മറ്റൊരിടത്തേക്കു നീങ്ങേണ്ടി വരുമ്പോൾ, നീങ്ങുന്നതിൽ തടസ്സം നില്ക്കാൻ പാടില്ല, ഒപ്പം അതിനു സ്ഥിതിചെയ്യാൻ പുതിയ സ്ഥാനം നല്കുകയും ചെയ്യണം.
ഇതിനെയാണ് സ്ഥാനാന്തരണം അഥവാ displacement എന്നു പറയുന്നത്.ആദ്യസ്ഥാനത്തു നിന്ന് നിഷ്ക്രമണം = വിട്ടുപോകൽ,
പ്രവേശനം = പുതിയ സ്ഥാനത്തു പ്രവേശനം = ചെന്നുചേരൽ
ഇവ രണ്ടും 'സ്പേസ് '
അഥവാ ഇടം ഉണ്ടെന്നതിന്റെ തെളിവാണ്. അനുകൂലസ്ഥാനത്തേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കുമ്പോൾ ചെന്നു ചേരേണ്ടിടത്ത് Space ഉണ്ടോ എന്നു നോക്കണമല്ലോ?
അതുപോലെയാണിത്.
മാത്രമല്ല,''ശബ്ദ: ഗുണ: ആകാശസ്യ ''
ശബ്ദമെന്നത് ആ കാശത്തിന്റെ ഗുണമാണ്.
''ശബ്ദഗുണകമാകാശമ് '' എന്ന്
തർകസംഗ്രഹം.
അപ്പോൾ ,നിഷ്ക്രമണ - പ്രവേശന ലക്ഷണങ്ങളോടും,ശബ്ദമാകുന്ന ഗുണത്തോടും കൂടിയിരിക്കുന്നതായ ആകാശഭൂതത്തോട്,
വായു സംയോജിക്കുന്നു.
എന്താണ് വായുവിന്റെ ലക്ഷണം?
''സ്പർശവാൻ വായു: ''
സ്പർശ ഗുണത്തോടു കൂടിയ താണ് വായു.
വായുവിന്റെ ലക്ഷ
സ്പർശഗുണവാനായ വായുവും മുൻപറഞ്ഞ ഗുണങ്ങളോടുകൂടിയ ആകാശവും സംയോജിക്കുന്നിടത്തേ ശബ്ദമുണ്ടാവൂ.
വയർനിറഞ്ഞിരിക്കുമ്പോൾ ഈ ദേശത്തെ ബ്രാഹ്മണർവേദപാഠം നടത്തിയിരുന്നില്ല. കഫം തിങ്ങിയിരിക്കുന്ന സമയത്തും ശബ്ദോച്ചാരണത്തിന്റെ കാരണങ്ങളിലൊന്നായ വായുവിന് അപ്പോൾ സുഗമമായി സഞ്ചരിക്കുവാൻ കഴിഞ്ഞിരുന്നില്ല.
"അകുഹവിസർജനീയാ: കണ്ഠ്യാ: '' വർണമാലയിലെ
അ,ആ, അ3, കു, ഹകാരം, വിസർഗം(:) എന്നീ അക്ഷരങ്ങൾ കണ്ഠസ്ഥാനീയങ്ങളാണ്.
എന്താണ് കണ്ഠ്യമെന്നു പറഞ്ഞാൽ ?
കണ്ഠേ ഭവം = കണ്ഠത്തിലുല്ഭവിക്കുന്നത്, കണ്ഠ്യം.
വർണമാലയിലെ
ഇ ,ഈ ,ഇ3, ചു ,യ കാരം, ശകാരം എന്നിവ താലുസ്ഥാനീയങ്ങളാണ്.
ഇചുയശാ: താലവ്യാ:
താലുനി ഭവ: താലവ്യ:
താലുവിൽ ഉത്പന്നമാകുന്നത് താലവ്യം
താലു = കണ്ഠത്തിനു മുകളിൽ താഴേക്കു ഞാന്നുകിടക്കുന്ന കറുനാക്കാണ് താലു.
ഋ ,ഋൂ ,ഋ3, ടു ,രേഫം,
ഷകാരം എന്നിവ മൂർധന്യങ്ങളാണ്.
താലുവിനു മുകളിൽ
മേലോട്ടുകുഴിഞ്ഞ് ഗഹ്വരം പോലിരിക്കുന്ന സ്ഥാനമാണ് മൂർധാവ്.
ഋടുരഷാ: മൂർധന്യാ:
മൂർധനി ഭവ: മൂർധന്യ:
മൂർധാസ്ഥാനത്ത് ഉത്പന്നമാകുന്നത് മൂർധന്യം.
ലൃ, ലൃ3, തു, ലകാരം,
സകാരം എന്നിവ ദന്ത്യങ്ങളാണ്.
ദന്തേ വാ ദന്തേഷു വാ ഭവാ: ദന്ത്യാ:
ദന്തത്തിൽ അഥവാ ദന്തങ്ങളിൽ ഉത്പന്നമാകുന്നത് ദന്ത്യങ്ങൾ.
ദന്തങ്ങൾ = പല്ലുകൾ
ഉ ,ഊ ,ഉ3 ,പു= പവർ ഗം ,ഉപധ്മാനീയം എന്നിവയുടെ സ്ഥാനം ഓഷ്ഠങ്ങളായതിനാൽ അവ ഓഷ്ഠ്യങ്ങളാണ്.
ലൃതുലസാ ദന്ത്യാ:
ഉപൂപധ്മാനീയാ ഓഷ്ഠ്യാ:
ഏദൈതൗ കണ്ഠ്യതാലവ്യൗ
ഏത് = ഏ, ഏ3
ഐത് = ഐ, ഐ3
എന്നിവ കണ്ഠം ത്തിൽ നിന്നും താലുവിൽ നിന്നും സമമായി ഉണ്ടാവുന്നു .ആയതിനാൽ ഇവ കണ്ഠ- താലവ്യങ്ങളlണ്.
ഓദൗതൗ കണ്ഠ്യൗഷ്ഠ്യൗ
ഓത്, ഔത് എന്നിവ രണ്ടും കണ്ഠസ്ഥാനത്തുനിന്നും ഓഷ്ഠസ്ഥാനത്തു നിന്നും ഉദ്ഭവിക്കുന്നതിനാൽ കണ്ഠ്യൗഷ്ഠ്യങ്ങളെന്ന് അറിയപ്പെടുന്നു.
ങഞണനമാ: സ്വസ്ഥാന - നാസികാ- സ്ഥാനാ:
ങഞണനമാ:
''വകാരസ്യ ദന്തോ ഷ്ഠമ്.''
''സൃക്കിണീസ്ഥാനമിത്യേകേ ''
വകാരത്തിന്റെ സ്ഥാനം ദന്തവും ഓഷ്ഠവുമാണ്.
വകാരത്തിന്റെ സ്ഥാനം, സൃക്കിണിയാണെന്ന്
ചില ആചാര്യന്മാർ അഭിപ്രായപ്പെടുന്നു.
ഏതാണു് ഈ സൃക്കിണീ?
പല്ലുകൾക്കും ചുണ്ടുകൾക്കുമിടയിൽ.
[23:33, 3/16/2019] Venugopal Darsanacharya: ''ങഞണനമാനാം നാസികാ ച ''
ങ, ഞ, ണ, ന, മ ക ളുടെ സ്ഥാനം അതാതുവർഗത്തിന്റെതു കൂടാതെ നാസികയുമാണ്.
'ങ ' എന്ന വർണം കവർഗത്തിന്റെ അഞ്ചാമത്തെതാണ്.കവർഗത്തിന്റെ സ്ഥാനമായ കണ്ഠം കൂടാതെ നാസികയും ചേരുമ്പോഴാണ് ങകാരം ഉല്പന്നമാകുന്നത്.
ങഞണനമാ: സ്വസ്ഥാന - നാസികാ- സ്ഥാനാ:
ങഞണനമാ:
കകാരം എന്നു പറഞ്ഞാൽ കേവലം, 'ക് ' എന്ന വ്യഞ്ജനം മാത്രമേ അഭിപ്രേതമാകുന്നുള്ളൂ. പക്ഷേ, കു എന്നു പറഞ്ഞാൽ ആ ഒരു മുഴുവൻ വർഗ്ഗവും അതിൽ വരുന്നതു കാണാം.
ഇതു പോലെ
ഞ= താലു +നാസിക
ണ = മൂർധാ + നാസികാ
ന= ദന്ത: + നാസികാ
മ = ഓഷ്ഠ: + നാസികാ
ഇപ്രകാരം അഞ്ചക്ഷരങ്ങൾക്കും അതാതു വർഗത്തിന്റെ സ്ഥാനത്തോടൊപ്പം നാസികയും സ്ഥാനമായിട്ടുണ്ട്.
വർണങ്ങളെക്കുറിച്ചും അവയുടെ സ്ഥാനങ്ങളെക്കുറിച്ചും ഏകദേശം സാമാന്യമായി പ്രതിപാദിച്ചു.
അടുത്തത് പ്രയത്നമാണ്. പ്രയത്നം രണ്ടു തരത്തിലുണ്ട്. ബാഹ്യവും ആഭ്യന്തരവും
''ദുഃഷ്ട: ശബദ:
സ്വരതോ വർണതോ വാ
മിഥ്യാപ്രയുക്തോ ന തമർഥമാഹ
സവാഗ്വജ്റോ യജമാനം ഹിനസ്തി യഥേന്ദ്രശത്രു:
സ്വരതോfപരാധാത്.''
ദുഷ്ടശബ്ദ: = അസാധുശബ്ദ: = അസാധുവായ ശബ്ദം, അത്,
സ്വരത: = സ്വരജനി തമോ
വർണത: വാ= വർണ ജനിതമോ ആവട്ടെ
മിഥ്യാപ്രയുക്ത:= തെറ്റായി = അപഭ്രംശത്തോടെ പ്രയോഗിച്ചവൻ ,
ന തമ് അർഥം ആ ഹ
ആ പ്രയോഗത്തിന്റെ അർഥമറിയുന്നില്ല.
അവൻ
യഥാർഥമായ അർഥത്തെ പറയുന്നവനല്ല.
സ: വാഗ്വജ്റ: = വാക്കാകുന്ന ആ വജ്റം
യജമാനം = പ്രയോക്താവിനെത്തന്നെ
ഹിനസ്തി = വധിക്കുന്നു
യഥാ = എപ്രകാരമാണോ
''ഇന്ദ്രശത്രു: ''ഇതി ശബ്ദസ്യ പ്രയോഗ: =ഇന്ദ്രശത്രു എന്ന ശബ്ദത്തിന്റെ പ്രയോഗം,
സ്വരത:അപരാധാത്= സ്വരസമ്ബന്ധിയായ
അപരാധം കൊണ്ട് ,
വൃത്രാസുരന് സ്വന്തം പ്രാണൻ നഷ്ടമായി.
സാധാരണയായി മനുഷ്യരുടെ ഭാഷാ പരമായ അശുദ്ധി, പലപ്പോഴും ഉദ്ദിഷ്ടാർഥത്തെ പ്രതിപാദിക്കാതെ അനുദ്ദിഷ്ടമായ അർഥത്തെ പ്രകാശിപ്പിക്കുന്നതായിത്തീരാറുണ്ട്.
ഭാഷാപരമായ അപക്വതയായി = അപൂർണതയായി ഇതിനെ കണക്കാക്കാം.
ഈ അശുദ്ധി രണ്ടു തരത്തിലുണ്ട്. വർണദോഷവും സ്വരദോഷവും.ഈ ശ്ലോകത്തിൽ സ്വരദോഷത്തിന്റെ കാര്യമാണ് പറഞ്ഞിരിക്കുന്നത്.
വർണദോഷത്തിന്റെ നിരവധി ഉദാഹരണങ്ങൾ ആചാര്യൻ വേറെ പറഞ്ഞിട്ടുണ്ട്. അത് ഇതിനു ശേഷം പ്രതിപാദിക്കാം.
വൃത്രാസുരനും ഇന്ദ്രനും തമ്മിലുള്ള വൈരം സുപ്രസിദ്ധമാണല്ലോ? ഒരിക്കൽ ഗുരൂപദേശമനുസരിച്ച് വൃത്രാസുരൻ ഒരു യജ്ഞം തുടങ്ങി.ആ യജ്ഞത്തിൽ സഹസ്രാവൃത്തി (1000 പ്രാവശ്യം) പ്രയോഗിക്കേണ്ട മന്ത്രം, "ഓം ഇന്ദ്രശത്രുർ വർധസ്വവർധസ്വ സ്വാഹാ '' എന്നായിരുന്നു. പക്ഷേ ശത്രുപദത്തിനു ബലം നല്കി മന്ത്രം
ഉച്ചരിക്കേണ്ടതിന്നു പകരം, അസുരൻ, ഇന്ദ്ര ശബ്ദത്തിനാണ് ഊന്നൽ നല്കിയത്.തത്ഫലമായി
ഇന്ദ്രശക്തി വർദ്ധിക്കുകയും ഇന്ദ്രന്റെ വജ്രമേറ്റ്
അസുരൻ ഇല്ലാതാവുകയും ചെയ്തു.
''ആത്മാ ബുദ്ധ്യാ സമേത്യാർഥാന്
മനോ യുങ് ക്തേ
വിവക്ഷയാ
മന: കായാഗ്നി-
മാഹന്തി
സ പ്രേരയതി
മാരുതമ്
മാരുതസ്തൂരസി
ചരൻ
മന്ദ്രം ജനയതി സ്വരമ്"
ആത്മാ ബുദ്ധ്യാ സമേത്യ സംയുജ്യ ,അർഥാൻ മന: യുങ് ക്തേ = ആത്മാവ് ബുദ്ധിയുമായി ചേർന്ന്, പ്രജോന പ്രദമായ വർണങ്ങളെ, നിശ്ചയിച്ച്, അതിന്റെ ഉച്ചാരണത്തിനായി, മനസ്സിനെ നിയോഗിക്കുന്നു.
മന: വിവക്ഷയാ കായാഗ്നിമ് ആഹന്തി. = മനസ്സ് പറയാനുള്ള പ്രേരിതമായി
ജoരാഗ്നിയെ മർദ്ദിക്കുന്നു.
സ: പ്രേരയതി മാരുതമ്= മർദ്ദിതമായ
ജഠരാഗ്നി മേലോട്ടുയർന്ന് പ്രാണനെ പ്രേരിപ്പിക്കുന്നു.
മാരുത: തു ഉരസി ചരൻ = പ്രാണൻ ഉരസിലൂടെ സഞ്ചരിച്ചു കൊണ്ട്, മന്ദ്രം സ്വരം ജനയതി= മന്ദസ്വരത്തെ ജനിപ്പിക്കുന്നു.
മന്ദ്രം, മധ്യം, താരം മുതലായ സ്വര സംജ്ഞകളെ കല്പം, ഛന്ദസ് തുടങ്ങിയ വിദ്യകളുടെ പ്രകരണത്തിൽ വിശദമായി പ്രതിപാദിക്കാം.
''പ്രയോജനപ്രദങ്ങളായ വർണങ്ങളെ '' എന്നു തിരുത്തി വായിക്കുക.
വാക്ക് അഗ്നിയാണ്.
പ്രാണൻ അഗ്നിയാണ്.
ആയതിനാൽ വാക്ക് പ്രാണനാണ്.
അവനവന്റെ പ്രാണനാണ് വാഗ്രൂപമായി ഉച്ചരിക്കപ്പെടുന്നത്.
ഉച്ചരിതമായ വാക്കിന് , സ്വന്തം പ്രാണനുമായുള്ള ബന്ധം മൂലം, ആ വാക്കുണ്ടാക്കുന്ന പ്രതിക്രിയയുടെ പ്രതിഫലനം എന്ന രീതിയിൽ പുണ്യപാപങ്ങൾ വക്താവിൽത്തന്നെ വന്നു പതിക്കുന്നു.
അകാരം - 18 തരം
ഇകാരം-18 തരം
ഉകാരം - 18 തരം
ഋകാരം - 18 തരം
ലൃകാരം - 12 തരം
ഏകാരം - 12 തരം
ഐകാരം - 12 തരം
ഓകാരം - 12 തരം
ഔകാരം - 12 തരം
വിസർജനീയം,
ജിഹ്വാമൂലീയം, ഉപധ്മാനീയം, അനുസ്വാരം, അനുനാസികം, അതിന്റെ ഹ്രസ്വ-ദീർഘഭേദങ്ങൾ,
ക മുതൽ മ വരെയുള്ള സ്പർശവ്യഞ്ജനങ്ങൾ, അന്ത:സ്ഥങ്ങളായ, യ, ര, ല, വ, ഊഷ്മാക്കളായ, ശ, ഷ ,സ, ഹ
മറ്റൊരു വ്യഞ്ജന വിശേഷമായ, ള എന്നിവ ചേരുമ്പോൾ 63 വർണങ്ങൾ ലഭിക്കുന്നു .
Comments
Post a Comment